അജ്ഞാനികള്‍ ഭാഗ്യവാന്മാര്‍_The Blessed are the Ignorant

"BLESSED ARE THE IGNORANT" and so me
പകല്‍ മാത്രമാണ് ഭൂമിയുടെ സ്വന്തം ആകാശം നീലയാകുന്നത്. നമ്മെപോലുള്ള സാധാരണക്കാര്‍ക്ക് അത് ആശ്വാസവും, അടയാളവും, വിഷയവും ഒക്കെയാണ്. എന്നാല്‍ നക്ഷത്ര ചിന്തകര്‍ക്ക്‌ അതൊരു തടസ്സമായിരിക്കും.
ആകാശത്തിന്റെ ഈ നിലനിറത്തിന് ആരാണ് കാരണം. സൂര്യനോ, അന്തരീക്ഷമോ?? രണ്ടു പേര്‍ക്കും ഇതില്‍ പങ്കുണ്ടെങ്കിലും കാരണക്കാരന്‍ മറ്റൊരാളാണ് - കാഴ്ച്ച. കാഴ്ച്ച എന്ന അനുഭവമാണ് നീലാകാശമെന്ന ദ്രശ്യത്തിനു കാരണം.
നമ്മുടെ ആഗ്രഹങ്ങളും ഇതുപോലെയാണ്, ആധുനിക ശാസ്ത്രമെന്ന നിരീക്ഷണ വ്യായാമവും, ചിന്തയുമാണ് ഇവിടെ വസ്തുതകള്‍.
അവസ്ഥ-1: ശാസ്ത്രത്തെ സൂര്യനായും,ചിന്തയെ അന്തരീക്ഷമായും കാണുന്നവര്‍ക്ക് നീലാകാശം മേല്‍ക്കൂരയും, ആശ്രയവും, സംരക്ഷണവും ഒക്കെയാണ്.
അവസ്ഥ-2: ചിന്തയെ സൂര്യനായും, ശാസ്ത്രത്തെ അന്തരീക്ഷമായും കാണുന്നവര്‍ക്ക് നിറങ്ങള്‍ താല്കാലികതയുടെ നിഴലുകള്‍ മാത്രമാണ്.
ഏതു അവസ്ഥയിലും ഇരുട്ടെന്ന സത്യം ഉണ്ട്. പ്രകാശത്തിന്റെ പ്രകാശമാണ് അതിന്റെ തെളിവ്.
സമൂഹം എന്ന ഭൂമിയുടെ പ്രതലത്തില്‍ ഒരു ഇരുണ്ട അന്തരീക്ഷം രൂപപ്പെടുന്നുണ്ട്. ഒരു പ്രകാശത്തിനും തെളിയിക്കാന്‍ കഴിയാത്ത സത്യമില്ലായ്മ അതിലുണ്ട്. നിരീക്ഷണ വ്യായാമത്തില്‍ കണ്ടെത്തുന്ന ഇരുണ്ട പ്രകാശം അതിനെ സത്യമാക്കാന്‍ ശ്രമിക്കുന്നു. പക്ഷെ അവിടെയും പ്രകാശമുണ്ട്....അതാണ്‌ കുഴപ്പം!!!
"വെളിച്ചം ദുഖമാണുണ്ണി....
തമസല്ലോ സുഖപ്രദം..."
ഇവിടെ കവി സൂചിപ്പിച്ചിരികുന്നത് ഏതു ഇരുട്ടിനെയാവും????
ആകെ ആശയ കുഴപ്പം.....so again proved Jesus and Osho are correct as they said "Blessed are the IGNORANT. "
പരിണാമഗുപ്തന്‍ 

No comments:

Post a Comment