ഒരുതരം സുഖമാണിതെല്ലാം.....

ഒരുതരം സുഖമാണിതെല്ലാം.....

ബാധ്യതക്കടിമയായ് ഉരുകിയണയുമ്പൊഴും,
കുളിരുള്ള സ്വപ്നങ്ങളെണ്ണിയവനോതി-
ഒരുതരം സുഖമാണിതെല്ലാം.....

       ആണ്ടുകള്‍ പലതുമതേ പകലിരവുകള്‍ 
       അവളേനിനച്ചിരുന്നവനുമതേ മൊഴി-
       ഒരുതരം സുഖമാണിതെല്ലാം.....

മങ്ങിമാഞ്ഞലിയും വിദൂരദൃശ്യങ്ങളില്‍
കണ്ണട എന്ന നുണ വച്ചവന്‍ പാടി-
ഒരുതരം സുഖമാണിതെല്ലാം.....

       ജീവിതം കൈവിട്ടൊരാല്‍മര കൊബ്ബിലായ്
       ചേതനക്കൊഴിയാനിടം കണ്ട് ചൊന്നവന്‍- 
       ഒരുതരം സുഖമാണിതെല്ലാം.....


     പരിണാമഗുപ്തന്‍

No comments:

Post a Comment